SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

അധികാരം അഹങ്കാരത്തിനല്ല, പാവപ്പെട്ടവനെ സഹായിക്കാനുള്ള ഉപാധി: കെ.സി

kcv

കൊല്ലം: അധികാരം അഹങ്കാരം പ്രകടിപ്പിക്കാനുള്ളതല്ലെന്നും പാവപ്പെട്ടവരെയും അശരണരെയും സഹായിക്കാനുള്ള ഉപാധിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഗാന്ധിഭവന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 25 ഇന ജീവകാരുണ്യ പദ്ധതികളുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയും സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ മതത്തെ ഉപയോഗിക്കുകയും ചെയ്യുന്നവർ ഗാന്ധിഭവൻ സന്ദർശിക്കണം. ഗാന്ധിഭവന് വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായിരുന്ന പി.രാമചന്ദ്രൻ നായരുടെ (മാമി സാർ) പേരിൽ പി.രാമചന്ദ്രൻ നായർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 25000 രൂപയും ശില്പവുമടങ്ങുന്ന രാഷ്ട്രസേവാ പുരസ്‌കാരം കെ.സി.വേണുഗോപാല്‍ എം.പിക്ക് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ സമ്മാനിച്ചു.

പരസ്‌ഥിതി വിഷയത്തെ ആസ്പദമാക്കി പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ. മീര.ആർ.നായരുടെ ‘സംസിദ്ധി’ കവിതാ സമാഹാരം കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് സമ്മാനിച്ചുകൊണ്ട് കെ.സി പ്രകാശനം ചെയ്തു.

ജ്യോതികുമാർ ചാമക്കാല എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ അഡ്വ. പഴകുളം മധു, അഡ്വ. സി.വി.ശാന്തകുമാർ, എം.എം.നസീർ, ജില്ലാ പഞ്ചായത്ത് അംഗവും ഗ്രന്ഥകാരിയുമായ ഡോ. മീര.ആർ.നായർ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ്, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെർലി ഗോപിനാഥ്, പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭകുമാരി, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് അലക്‌സാണ്ടർ, സി.ആർ.നജീബ്, പഴകുളം ശിവദാസൻ, ആർ.പത്മഗിരീഷ്, ആയാപറമ്പ് രാമചന്ദ്രൻ, ഡോ. ഷാഹിദ കമാൽ, അഡ്വ. എസ്.ഇ.സഞ്ജയ്ഖാൻ, മുഹമ്മദ് ഷെമീർ, വി.ജി.സിനി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL