
കരുനാഗപ്പള്ളി: രണ്ട് ദിവസം മുമ്പ് കന്നേറ്റി കായലിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പട. തെക്ക് സ്വദേശി മുഹമ്മദ് ബിലാലിന് (13) വേണ്ടിയുള്ള തെരച്ചിലാണ് രണ്ടാം ദിവസമായ ഇന്നലെ ഫയർഫോഴ്സും നാട്ടുകാരും എൻ.ഡി.ആർ.എഫും സംയുക്തമായി നടത്തിയത്. ശനിയാഴ്ച വൈകിട്ടാണ് മുഹമ്മദ് ബിലാലിനെ കാണാതായത്. ബിലാലിന്റെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കായലിന്റെ തീരത്ത് നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി ഗവ. വെൽഫെയർ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കെ.സി.വേണുഗോപാൽ എം.പി മുഹമ്മദ് ബിലാലിന്റെ വീട് സന്ദർശിച്ച് മതാപിതാക്കളെ ആശ്വസിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |