
കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ നടക്കുന്ന ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചതായി സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. കെ.സി.വേണുഗോപാൽ എം.പിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ആദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം മന്ത്രി പി.സി.വിഷ്ണുനാഥാണ് 10 ലക്ഷം രൂപ അനുവദിച്ചത്. ചിങ്ങമാസത്തിലെ ചതയം നാളായ 28ന് വൈകിട്ടാണ് 87-ാമത് ശ്രീനാരായണ ട്രോഫിക്ക് വേണ്ടിയുള്ള വള്ളംകളി നടക്കുന്നത്. ജലോത്സവം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ജലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |