
കൊല്ലം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഓണം കൈത്തറി പ്രദർശന വിപണന മേള ഇന്ന് മുതൽ 24 വരെ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കും. ഉദ്ഘാടനം ഇന്ന് വൈകിട്ട് ഡെപ്യുട്ടി മേയർ ഡോ. കരുമാലിൽ ഉദയ സുകുമാരൻ നിർവഹിക്കും. കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ് ആദ്യ വിൽപ്പന നടത്തും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.പ്രവീൺ അദ്ധ്യക്ഷനാകും. മേളയിൽ ജില്ലയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ 20 ശതമാനം റിബേറ്റോടെ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |