
കൊല്ലം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മൂന്ന് ദിവസത്തെ ഐ.എം.ജി റിഫ്രഷർ ട്രെയിനിംഗ് പ്രോഗ്രാം ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. കൊല്ലം സിറ്റി പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന മൂന്നുദിവസത്തെ പരിശീലനത്തിൽ ജില്ലയിലെ 75 ഉദ്യോഗസ്ഥർ പങ്കെടുക്കും. കുട്ടികളുടെ മാനസികാരോഗ്യ പരിപാലനത്തിന് മുൻതൂക്കം നൽകിയാണ് പരിശീലന പരിപാടികൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ആർ.രാജേഷ് കുമാർ, എ.ഡി.എൻ.ഒ ബി.രാജേഷ്, എസ്.പി.സി കോ ഓർഡിനേറ്റർ ടി.സഹീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |