SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഭക്ഷ്യസുരക്ഷ സ്ക്വാഡ്

കൊ​ല്ലം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്​തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്റെ സ്‌​പെ​ഷ്യ​ൽ ​സ്​ക്വാ​ഡ് പ്ര​വർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ല​യിൽ അ​ഞ്ച് സ്​ക്വാ​ഡു​കൾ രൂ​പീ​ക​രി​ച്ച് ഭ​ക്ഷ്യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. നാ​ളി​തു​വ​രെ 576 സ്ഥാ​പ​ന​ങ്ങ​ളിൽ പ​രി​ശോ​ധ​ന ന​ട​ത്തി. 89 സ്ഥാ​പ​ന​ങ്ങൾ​ക്ക് നോ​ട്ടീ​സ് നൽ​കി. ഗു​രു​ത​ര​മാ​യ ന്യൂ​ന​ത​കൾ ക​ണ്ടെ​ത്തി​യ 34 സ്ഥാ​പ​ന​ങ്ങൾ​ക്ക് പി​ഴ ചു​മ​ത്തി. ലൈ​സൻ​സ് ഇ​ല്ലാ​തെ പ്ര​വർ​ത്തി​ച്ച ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വർ​ത്ത​നം നിറു​ത്തി​ച്ചു. ഏ​ഴ് സ്ഥാ​പ​ന​ങ്ങൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഓ​ണം സ്‌​പെ​ഷ്യൽ സ്​ക്വാ​ഡ് 324 സാം​മ്പി​ളു​കൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL