കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും ചേർന്ന് പിടികൂടി. കാവനാട് എടപ്പാടം കെ.ആർ.എൻ നഗർ ഗ്രീഷ്മത്തിൽ മാഹിൻ (27), ശക്തികുളങ്ങര, കന്നിമേൽച്ചേരി, മുട്ടറ വടക്കതിൽ അഭിമന്യു (23), കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കാവനാട് കെ.ആർ.എൻ നഗറിലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. മാഹിൻ,രാജേഷ് എന്നിവർ നരഹത്യശ്രമം, തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |