SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

പി.എച്ച്.ഡിക്ക് അപേക്ഷിക്കാം

പി.എച്ച്.ഡി

കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടിംഗ് വിഭാഗങ്ങളിലേക്കുള്ള 2026-ലെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 31. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് ഗവേഷണം, പ്രബന്ധ പ്രസിദ്ധീകരണം, അന്താരാഷ്ട്ര യാത്രകൾ എന്നിവ ഉൾപ്പടെ 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. യോഗ്യരായ വനിതാ ഗവേഷകർക്ക് ട്യൂഷൻ ഫീസിൽ അധിക ഇളവുകളും ലഭിക്കും. 60% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഗേറ്റ്/യു.ജി.സി നെറ്റ് യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. www.amrita.edu/phd എന്ന ലിങ്ക് വഴി അപേക്ഷിക്കുക. phd@amrita.edu എന്ന വിലാസത്തിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL