SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

യു.ഡി.എഫ് സർക്കാർ പരാജയം: ബാലഗോപാൽ

കൊ​ല്ലം: ഓ​ണ​സ​മ​യ​ത്ത് വി​പ​ണി​ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നിറു​ത്തു​ന്ന​തി​ലും ആ​നു​കൂ​ല്യ​ങ്ങൾ നൽ​കു​ന്ന​തി​ലും യു.ഡി.എ​ഫ് സർ​ക്കാർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് സി.പി.എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.എൻ.ബാ​ല​ഗോ​പാൽ. 10 രൂ​പ 90 പൈ​സ​യ്ക്ക് 15 കി​ലോ അ​രി റേ​ഷൻ​ക​ട​കൾ വ​ഴി കൊ​ടു​ത്തി​രു​ന്ന​തി​ന് പ​ക​രം ഇ​ത്ത​വ​ണ 10 കി​ലോ അ​രി 26 രൂ​പ​യ്ക്കാ​ണ് കൊ​ടു​ക്കു​ന്ന​ത്. സർ​ക്കാർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് വർ​ദ്ധി​പ്പി​ച്ചി​ല്ല. ക്ഷേ​മ​പെൻ​ഷൻ സ​മ​യ​ത്ത് കൊ​ടു​ത്തി​ല്ല. എ​ത്ര​പേർ​ക്ക് കി​ട്ടും എ​ന്ന് ഇ​നി ക​ണ്ട​റി​യ​ണം. ലൈ​ഫ് പ​ദ്ധ​തി​യിൽ വീ​ട് കി​ട്ടു​ന്ന​വർ ഒ​രുല​ക്ഷം രൂ​പ കൈ​യിൽ​നി​ന്ന് മു​ട​ക്ക​ണ​മെ​ന്ന തീ​രു​മാ​നം യു.ഡി.എ​ഫ് സർ​ക്കാ​രി​ന്റെ ഓ​ണ​സ​മ്മാ​ന​മാണെന്നും ബാ​ല​ഗോ​പാൽ പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL