SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.51 AM IST

എടുക്കാത്ത വായ്പകളിലായി കടബാദ്ധ്യത 65ലക്ഷം

കൊല്ലം: എടുക്കാത്ത വായ്പകളുടെ പേരിൽ കടബാദ്ധ്യതയും സിബിൽ സ്കോറിൽ തിരിച്ചടിയും നേരിടുന്നതായി ആരോപിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കൊല്ലത്തും പരാതി. സംസ്ഥാനത്താകെ സമാന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് കല്ലുവാതുക്കൽ അടുതല സ്വദേശികളായ ജെറിൻ തോമസ്, സുമൻ എന്നിവരുടെ പേരിൽ എടുക്കാത്ത അഞ്ച് വായ്പകൾ രേഖപ്പെടുത്തിയതായ ആരോപണം.

സുമന്റെ പേരിൽ മാത്രം 65ലക്ഷത്തോളമാണ് ബാദ്ധ്യത. ജെറിൻ 2023ൽ വാഹന വായ്പയെടുത്തിരുന്നു. എട്ടുമാസത്തിനകം വായ്പ പൂർണമായി അടച്ചുതീർത്ത് എൻ.ഒ.സി വാങ്ങി വാഹനം വിൽക്കുകയും ചെയ്തു. എന്നാൽ പുതിയ വാഹനം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് സിബിൽസ്കോർ കുറഞ്ഞതായി അറിയുന്നത്. പരിശോധനയിൽ തന്റെ പേരിൽ രണ്ട് വായ്പകൾ കൂടി നിലവിലുണ്ടെന്ന് കണ്ടെത്തിയെന്നാണ് ജെറിൻ പറയുന്നത്.

അയൽവാസിയായ സുമന്റെ പേരിലും താൻ എടുത്തിട്ടില്ലാത്ത മൂന്ന് വായ്പകളിലായി 65ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ട്. പരാതിയുമായി സ്ഥാപനത്തെ സമീപിച്ചപ്പോൾ സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. 10ദിവസത്തിനകം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടിയില്ലെന്ന് പരാതിക്കാർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL