
കൊല്ലം: യുവജനക്ഷേമ ബോർഡ് കേരളോത്സവ ലോഗോയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ഡിജിറ്റലായി തയ്യാറാക്കിയ ലോഗോയാണ് പരിഗണിക്കുക. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി പി.ഡി.എഫ്/ പി.എൻ.ജി/ജെ.പി.ഇ.ജി ഫോർമാറ്റിൽ ഇ-മെയിലിൽ സമർപ്പിക്കണം. ലോഗോയുടെ അസൽ/എഡിറ്റബിൾ ഫയലും ആവശ്യപ്പെട്ടാൽ ഹാജരാക്കണം. 'കേരളോത്സവം 2026 ലോഗോ! എന്ന് തലക്കെട്ടോടുകൂടി രേഖപ്പെടുത്തിയ എൻട്രികൾ സെപ്തംബർ 5ന് വൈകിട്ട് അഞ്ചിനകം ksywb@kerala.gov.in ലഭിക്കണം. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം.43. ഫോൺ: 0471-2733139, 2733602.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |