SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.52 AM IST

പടക്ക സംഭരണത്തിന് നിരോധനം

pada

കൊല്ലം: ഓണാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി പടക്കങ്ങളും വെടിമരുന്നുകളും സംഭരിക്കുന്നതിനും വില്പന നടത്തുന്നതിനുമെതിരെ പരിശോധന കർശനമാക്കാൻ നിർദേശം. ലൈസൻസില്ലാതെയും നിയമാനുസൃത അനുമതികളില്ലാതെയും പടക്കങ്ങൾ ശേഖരിക്കുകയോ വിൽക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കും. നിരീക്ഷണവും പരിശോധനയും നടത്തുന്നതിനായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ചു. അനധികൃത പടക്ക വില്പനയോ സംഭരണമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് ഡെപ്യുട്ടി കളക്ടര്‍ (ജനറൽ) അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL