പുനലൂർ: ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭ സ്ഥാപിക്കുന്ന പാർക്കിന്റെയും ഓപ്പൺ ജിംനേഷ്യത്തിന്റെയും നിർമ്മാണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം.എ. രാജഗോപാൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.പ്രഭ അദ്ധ്യക്ഷയായി.
കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നു 30 ലക്ഷവും നഗരസഭയുടെ വാർഷിക പദ്ധതിയിലെ 10 ലക്ഷവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി.നാഥ് സ്വാഗതം പറഞ്ഞു. ടി.അനിത, ആർ.റിയാസ്, ഷീബ മോൾ, രഞ്ജിത മോഹൻ, പ്രസന്ന കൃഷ്ണൻ, റാണി ജേക്കബ്, ഷഫ്ന ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |