SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.43 PM IST

ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

കൊട്ടാരക്കര: സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു. 4,5,6 തീയതികളിലാണ് മത്സരം. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് കളിക്കാർ എത്തുന്നുണ്ട്. 280 കളിക്കാരും 24 ടീമുകളും 60 ഭാരവാഹികളുമുണ്ട്. ഇവർക്ക് കൊട്ടാരക്കരയിൽ വിവിധ ഇടങ്ങളിലായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് നേരം ഭക്ഷണം നൽകും. 4ന് ഉച്ചയ്ക്ക് റാലിയും തുടർന്ന് പതാക ഉയർത്തലും നടക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം. സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പകൽ മാത്രമാണ് മത്സരങ്ങളെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, പയനിയർ ക്ളബ്ബ് സെക്രട്ടറി എസ്.ഗോപകുമാർ, പി.ജെ.പ്രിയൻ, സരോജ കാർത്തികേയൻ, എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL