കൊല്ലം: ബഹുജന കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 6 ന് വൈകിട്ട് 3ന് കടപ്പാക്കട കാമ്പിശ്ശേരി ബ്രൈററി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കവി പുന്തലത്താഴം ചന്ദ്രബോസിന്റെ 'പത്ത് പുരാണ കവിതകൾ' എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്യും. നാലപ്പാടം പത്മനാഭൻ കുളമട ഉണ്ണിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിക്കും. മുഖത്തല ജി.അയ്യപ്പൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ. എസ്. മുരളീധരൻ നായർ, പെരുമ്പുഴ ഗോപലകൃഷ്ണപിളള, അപ്പു മുട്ടറ, വി.എസ്. പ്രസാദ് പെരിനാട്, മണി കെ.ചെന്താപ്പൂര് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രമുഖ കവികൾ പങ്കെടുക്കുന്ന കവി അരങ്ങും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |