കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിന്റെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 5ന് നടക്കും. ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30നക അഭിമുഖം ആരംഭിക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി.ഐ, എൻജിനീയറിംഗ് തുടങ്ങിയ യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. എംപ്ളോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ നൽകും. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും 3 ബയോഡാറ്റായും ആധാർ കാർഡുമായി രാവിലെ 10.30ന് മുൻപായി നേരിട്ടെത്തണം. ഫോൺ: 8304852968, 8281359930, 7012853504
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |