കൊല്ലം: ജില്ലയിലെ ഗാർഹിക പാചകവാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾക്ക് പരിഹാരം കാണാനായി 8ന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പാചക വാതക അദാലത്ത് നടത്തും. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഓയിൽ കമ്പനി അധികൃതർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അദാലത്തിൽ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരമുണ്ടാവും. . അദാലത്തിൽ പരിഗണിക്കുന്നതിനായി 5ന് വൈകിട്ട് 5 വരെ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സാറാമ്മ. വൈ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |