കൊല്ലം : വ്യക്തിത്വ വികസനവും അതോടൊപ്പം ഒരു ജോലി എന്ന സ്വപ്നവും കാണുന്ന യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ ടെക്, കൊല്ലത്ത് പ്രവർത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിഗ്രി വിജയിച്ചവർക്ക് ക്ളൗഡ് ആപ്ളിക്കേഷൻ ഡെവലപ്പർ കോഴ്സുണ്ട്. മേഖലയിൽ മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. പ്രമുഖ കമ്പനികളിൽ ജോലിക്കുള്ള അവസരം ലഭ്യമാക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരം ഉറപ്പുനൽകും. പരിശീലനം തികച്ചും സൗജന്യമാണ്. ഫോൺ: 7994553662, 8891924337, 7356379424.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |