കരുനാഗപ്പള്ളി: ഗവൺമെന്റ് താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രിയിൽ പുതിയതായി നിയമിച്ച ന്യൂറോളജിസ്റ്റ് ഡോ. അജിത്ത് ഡേവിഡ് തമ്പി ചുമതലയേറ്റു. എല്ലാ ബുധനാഴ്ചയും രാവിലെ 8.30 മുതൽ സേവനം ലഭ്യമാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ നിയമനം. ആശുപത്രിയിൽ ന്യൂറോളജിസ്റ്റിന്റെ സേവനം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് സഫലമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |