SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

പ്രൊഫ.​ക​ല്ലട രാമ​ച​ന്ദ്രൻ സ്മാരക ലൈബ്രേറിയൻ അവാർഡ്

കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസി​ലിൽ അംഗ​ത്വ​മുള്ള ജില്ല​യിലെ ഗ്രാമീണ ഗ്രന്ഥ​ശാലകളിലെ ലൈബ്രേറിയന് നീരാ​വിൽ നവോ​ദയം ഗ്രന്ഥശാല നൽകുന്ന പ്രൊഫ.​ക​ല്ലട രാമ​ച​ന്ദ്രൻ സ്മാരക അവാർഡിന് അപേ​ക്ഷിക്കാം. 10001 രൂപയും ശില്പവും പ്രശം​സാ​പ​ത്രവും അട​ങ്ങു​ന്ന​താണ് അവാർഡ്. രണ്ടുവർഷം ലൈബ്രേറിയനായി പ്രവർത്തി​ച്ച​വർക്കും നി​ലവി​ൽ പ്രവർത്തി​ക്കുന്നവർക്കും ഇപ്പോൾ പ്രവർത്തിച്ച് വരു​ന്ന​വർക്കും അപേ​ക്ഷിക്കാം. ഒരു പേജിൽ കവി​യാത്ത സ്വയം തയ്യാ​റാ​ക്കിയ അപേ​ക്ഷ ഗ്രന്ഥശാല സെക്ര​ട്ടറി, രണ്ട് മുതിർന്ന അംഗ​ങ്ങൾ എന്നി​വ​രുടെ സാക്ഷ്യ​പത്രങ്ങൾ സഹി​തം, സെപ്തം​ബർ 15 നകം സെക്ര​ട്ടറി, നവോ​ദയം ഗ്രന്ഥശാല, നീരാ​വിൽ, പെരി​നാട് പി.​ഒ, കൊല്ലം - 691601 എന്ന വിലാ​സ​ത്തിൽ നൽക​ണം. ഫോൺ: 04742703093, 9446353792.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL