കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണരംഗത്ത് 25 വർഷം പൂർത്തിയായതുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യവ്യാപകമായി ആഘോഷിക്കുന്ന .സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസായ ദീനദയാൽ ഭവനിൽ ശില്പശാല നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേഖല സംഘടനാസെക്രട്ടറി ജി. കാശിനാഥ്, തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.ജി. ശ്രീകുമാർ, സംസ്ഥാന വക്താവ് റിട്ട കേണൽ ഡിന്നി, ജില്ലാ ജനറൽ സെകട്ടറിമാരായ വി.എസ്. ജിതിൻ ദേവ്, വിനോദ്, എന്നി വർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |