പുനലൂർ: കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 24, 25 തീയതികളിൽ തെന്മലയിൽ നടക്കും. പ്രതിനിധി സമ്മേളനം, തൊഴിലാളികളുടെ പ്രകടനം, സെമിനാറുകൾ, തൊഴിൽ മത്സരങ്ങൾ, പതാക, കൊടിമര ജാഥകൾ എന്നിവ സമ്മേളത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 6ന് വൈകിട്ട് 4 ന് ഒറ്റക്കൽ കണ്ടമുത്തു കോൺഫറൻസ് ഹാളിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനൻ, ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |