SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

കേര​ള​ത്തിന് റെയിൽവേ​ സോൺ  പരി​ഗ​ണി​ക്കണം

കൊല്ലം: കേര​ള​ത്തിലെ ജന​പ്ര​തി​നി​ധി​കളും യാത്ര​ക്കാ​രുടെ സംഘ​ട​ന​കളും ആവ​ശ്യ​പ്പെ​ടുന്ന, കേര​ള​ത്തിന് സ്വന്ത​മായി റെയിൽവേ സോൺ എന്ന സംരംഭം നടപ്പാ​ക്കാൻ പുതിയ ബഡ്ജ​റ്റിൽ തീരു​മാ​ന​മു​ണ്ടാ​ക​ണ​മെന്ന് സതേൺ റയിൽവേ പാസ​ഞ്ചേഴ്‌സ് അസോ​സി​യേ​ഷൻ സംസ്ഥാന കമ്മി​റ്റി​ യോഗം ആവ​ശ്യ​പ്പെ​ട്ടു. ദീർഘ​കാ​ല​മായി നില​വി​ലു​ണ്ടാ​യി​രുന്ന ബംഗളുരു, പാല​ക്കാട് ഡിവി​ഷ​നിൽ നിന്നു വേർപ്പെ​ടു​ത്തിയ നട​പടി കേര​ള​ത്തിലെ യാത്ര​ക്കാ​രോ​ടു​ളള അവ​ഗ​ണ​ന​യാണ്. റെയിൽവേ മേഖ​ല​യിലെ ആവ​ശ്യ​ങ്ങൾ യഥാ​സ​മയം ഉന്ന​യി​ക്കാനും അത് പൂർത്തീ​ക​രി​ക്കു​ന്നു​വെന്ന് ഉറപ്പ് വരു​ത്താനും സെക്ര​ട്ടേറി​യേ​റ്റിൽ പ്രത്യെക സെൽ ​രൂപീ​ക​രി​ക്കു​വാൻ സംസ്ഥാന സർക്കാർ തയ്യാ​റാ​ക​ണമെന്നും യോഗം ആവ​ശ്യ​പ്പെ​ട്ടു. അസോ​. ജനറൽ സെക്ര​ട്ടറി കണ്ണ​ന​ല്ലൂർ നിസാം ഉദ്ഘാ​ടനം ചെയ്തു. പ്രസി​ഡന്റ് സജീവ് പരി​ശ​വിള അദ്ധ്യ​ക്ഷ​നാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL