SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

തങ്കശ്ശേരിയിൽ വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷിച്ചു

കൊല്ലം: തങ്കശ്ശേരിക്ക് വിളക്കുമാടത്തിന് സമീപം വള്ളം മറിഞ്ഞ് കടലിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ ചേർന്ന് രക്ഷിച്ചു. വാടി സ്വദേശികളായ ജാക്സൺ, ആന്റണി സുനിൽ മത്തായി, ആനന്ദ്, ജോബ് ജോർജ്ജ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വാടിയിൽ നിന്നു രാത്രി എട്ടിന് ആലപ്പുഴ ഭാഗത്തേക്ക് പോയ ജോളി എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ പിടിച്ചുകിടക്കുകയായിരുന്നു. വള്ളം മുങ്ങിത്താഴ്ന്നു. രക്ഷപ്പെടുത്തിയവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL