ചാത്തന്നൂർ: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം കുറഞ്ഞത് ഗ്യാസ് പ്രതിസന്ധിയ്ക്ക് പരിഹാരമായി. ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷമുള്ള കാത്തിരിപ്പ് സമയം കേന്ദ്രസർക്കാർ 45 ദിവസത്തിൽ നിന്ന് 25
ആക്കിയതാണ് ആശ്വാസമായത്. ഐ.ഒ.സിയുടെ പാരിപ്പള്ളി പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കുള്ള സിലിണ്ടർ വിതരണം പഴയതു പോലെയായെന്ന് എജൻസി അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെതുടർന്ന് ഗ്യാസ് ലഭ്യതയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഈ വർഷം ആദ്യം ഗ്യാസ് ബുക്കിംഗിന് താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2026 മാർച്ചിൽ പെട്രോളിയം മന്ത്രാലയം നഗര പ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവുമായി ബുക്കിംഗ് ഇടവേള നിശ്ചയിച്ചു. രാജ്യത്ത് എൽ.പി.ജി ലഭ്യത വർദ്ധിച്ചതിനെ തുടർന്നാണ് നിയന്ത്രണം നീക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |