കൊല്ലം: മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ഹൃദയാഘാതവും മറ്റുമുണ്ടായി മരിക്കുന്നവർക്ക് ഇൻഷ്വറൻസ് തുക ലഭ്യമാക്കണമെന്ന് തീരദേശ മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് സമരമാർഗ്ഗങ്ങൾ സംഘടിപ്പിക്കാൻ തീരദേശ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം 19ന് വൈകിട്ട് 6 30ന് തങ്കശേരി ഹോളി ക്രോസ് ഓഡിറ്റോറിയത്തിൽ നടക്കും. കൊല്ലം ബെൻസിഗർ ആശുപത്രിയുടെ ഒപ്പമുണ്ട് എപ്പോഴും പദ്ധതി പ്രകാരമുള്ള തുക മത്സ്യബന്ധനത്തിടെ ഹൃദയാഘാതം മൂലം മരിച്ച ജാക്സൺ പീറ്ററിന്റെ കുടുംബത്തിന് ബെൻസിഗർ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി കൈമാറി. മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതാക്കളായ ഫാ. ബിനു തോമസ് തുപ്പാശ്ശേരി, ഫാ. അഗസ്റ്റിൻ, ജേക്കബ് എസ്.മുണ്ടപ്പുളം, സിസ്റ്റർ ജീന മേരി, സിസ്റ്റർ സിർലാ മേരി, സുനിൽ മത്തായി മൈക്കൾ,ബിജു ആന്റണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |