SignIn
Kerala Kaumudi Online
Monday, 14 September 2026 9.31 AM IST

വെളുത്ത മണൽ ജംഗ്ഷനിൽ മാലിന്യത്തള്ളൽ രൂക്ഷം

thadoo-
വെളുത്ത മണൽ ഇംഗ്ഷന് പടിഞ്ഞാറു വശം റോഡരികിൽ തള്ളിയിരിക്കുന്ന മാലിന്യക്കിറ്റുകൾ

തൊടിയൂർ: കരുനാഗപ്പള്ളി- കാരൂർക്കടവ് റോഡിൽ വെളുത്ത മണൽ ജംഗ്ഷന് പടിഞ്ഞാറുവശം പൊതുമരാമത്ത് റോഡിൽ പതിവായി മാലിന്യം തള്ളുന്നത് ജനങ്ങളെ വലയ്ക്കുന്നു. വലിയ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് റോഡിന്റെ വശങ്ങളിൽ തള്ളുന്നത്.

സി.സി.ടി.വി സ്ഥാപിക്കണം

വാഹനങ്ങൾ കടന്നുപോകുമ്പോൾ മാലിന്യക്കിറ്റുകൾ പൊട്ടി റോഡിലാകെ ചിതറിപ്പരക്കുകയും അസഹനീയമായ ദുർഗന്ധം ഉയരുകയും ചെയ്യുന്നു. ഇതുവഴി യാത്ര ചെയ്യുന്നവരും സമീപത്തെ വീട്ടുകാരും ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശം കേന്ദ്രീകരിച്ച് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL