കൊല്ലം: പടിഞ്ഞാറെ കൊല്ലം മരുത്തടി ഒഴുക്കുത്തോട് വള്ളക്കടവിൽ കള്ളക്കടൽ പ്രതിഭാസത്തിൽ രണ്ട് മത്സ്യബന്ധന വള്ളങ്ങൾക്ക് കേടുപാടുണ്ടായി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ തിരയിലാണ് മത്സ്യബന്ധനത്തിനുപോയ ഒഴുക്കുത്തോട് പുത്തൻതോപ്പിൽ ജോർജ് ആൻസിലിന്റെയും ഓംചേരി പടിഞ്ഞാറ്റത്തിൽ ടൈറസിന്റെയും വള്ളങ്ങൾക്ക് നാശനഷ്ടമുണ്ടായത്. 60,000 രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കന്നിമേൽ വെസ്റ്റ് കൗൺസിലർ അജിത് ചോഴത്തിൽ വിവരമറിയിച്ചതനുസരിച്ച്ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സദക്കത്ത് സ്ഥലം സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിൽ അപേക്ഷ നൽകിയതായി കൗൺസിലർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |