SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.00 AM IST

ഓണാവധിക്ക് പിന്നാലെ ചിക്കൻപോക്സ് വ്യാപനം

 51 പേർക്ക് ഡെങ്കിപ്പനി​

കൊല്ലം: ഓണാവധിയ്ക്ക് ശേഷം കുട്ടികൾ സ്കൂളുകളിലേക്കും മുതിർന്നവർ ജോലിക്കും പോയി​ത്തുടങ്ങി​യതോടെ ജില്ലയിൽ പനിയും ചി​ക്കൻമോക്സും ആശങ്കയുയർത്തുന്നു. 10 ദിവസത്തിനിടെ 65 പേർക്ക് ചിക്കൻപോക്സും 51 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 4446 പേരാണ് ഇക്കാാലയളവിൽ പനിക്ക് ചികിത്സ തേടിയത്. ശരീരത്തിനും മനസി​നും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന വൈറൽ പനിയും അതിവേഗം പടരുകയാണ്.

ഇതിനിടെ എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലേറിയയും ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. മഴക്കാലത്ത് വെള്ളത്തിലും ചെളിയിലും ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. മുറിവുകളിലൂടെയും മറ്റും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്.

പനി സീസൺ ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ വിലയിരുത്തൽ. ഉയർന്ന താപനിലയ്ക്കു പിന്നാലെയുള്ള മഴയും അന്തരീക്ഷത്തിലെ ഈർപ്പവും ഉത്സവ സീസണിലെ ആൾക്കൂട്ടവുമെല്ലാം രോഗപ്പകർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കിയേക്കാം. സ്വയം ചികിത്സ ഒഴിവാക്കി രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ചിക്കൻപോക്സ് വന്നാൽ


 കുമിളകൾ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക

 ആവശ്യത്തിന് വെള്ളവും ദ്രവപദാർത്ഥങ്ങളും കഴിക്കുക

 വ്യക്തിശുചിത്വം പാലിക്കുക

 ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്

 രോഗബാധിതരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.

 പനി ശക്തമാകുകയോ മറ്റ് ഗുരുതര ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഉടൻ ചികിത്സ തേടുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL