SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

എസ്.എഫ്.ഐ പ്രകടനം കോടിയേരി എന്ന് അറിഞ്ഞില്ല, ഫ്ളക്സ് തകർത്ത് പ്രവർത്തകൻ!

t
തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ ഇന്നലെ നടത്തിയ പ്രകടനം

കൊല്ലം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർത്തു. പ്രകടനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന പ്രവർത്തകൻ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഫ്ലക്സ് തകർത്തത്.

രണ്ട് ദിവസം മുൻപ് ബി.ജെ.പി പ്രവർത്തർ നടത്തിയ പ്രകടനത്തിനിടയിൽ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെ ഫ്ലക്സുകളും കൊടികളുമെല്ലാം തകർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന എസ്.എഫ്.ഐ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ബാക്കിയുള്ള ബോർഡുകളും നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് എസ്.എൻ കോളേജ് ജംഗ്ഷനിൽ നിന്നാണ് എസ്.എഫ്.ഐ പ്രകടനം ആരംഭിച്ചത്. ചിന്നക്കടയിൽ എത്തിയപ്പോഴാണ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഒരു ബോർഡ് കണ്ടത്. പ്രവർത്തകരിൽ ഒരാൾ ഓടിയെത്തി കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് തകർത്ത ശേഷം വീണ്ടും പ്രകടനത്തിൽ കയറി മുദ്രാവാക്യം വിളിച്ച് നടന്നുനീങ്ങുകയായിരുന്നു!

അന്വേഷിക്കുന്നമെന്ന് നേതാക്കൾ

എന്നാൽ തങ്ങളുടെ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് തകർത്തയാളെ അറിയില്ലെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എസ്.എഫ്.ഐയുടെ ഘടകങ്ങളിലോ മെമ്പർഷിപ്പിലോ ഉള്ളയാളല്ല. ആയാൾ എങ്ങനെ പ്രകടനത്തിൽ വന്നുവെന്ന് പരിശോധി​ക്കുമെന്നും എസ്.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL