കൊല്ലം: വാർദ്ധക്യത്താൽ തഴയപ്പെടുന്ന മാതാപിതാക്കൾക്ക് നിയമസംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ ലീഗൽ പ്രൊട്ടക്ഷൻ സെൽ ആരംഭിക്കണമെന്നു സർവീസ് പെൻഷണേഴ്സ് യൂണിയൻ അഞ്ചാലുംമൂട് ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ സഹായ ഉപാധികളും ഇൻഫ്ലുവൻസ, പകർച്ചപ്പനി എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ സൗജന്യ വാക്‌സിനേഷനും നൽകാൻ വയോജന വകുപ്പ് നടപടി സ്വീകരിക്കണം. വയോമിത്രം മൊബൈൽ ക്ലിനിക്കുകൾ പ്രയോജനപ്പെടുത്താം. പെൻഷണേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പനാശാരി ഉദ്ഘാടനം ചെയ്തു. എ.റിബോയ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ.ഡി. ഷൈൻകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ. ശശിധരൻപിള്ള, എസ്. പ്രസന്നൻ, പി.ടി. ചന്ദ്രിക, ആർ.സുകുമാരൻ, കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |