SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

കടലി​ൽ കുടുങ്ങി​യ 15 മത്സ്യത്തൊഴിലാളികളെ രക്ഷി​ച്ചു

കൊല്ലം: എൻജി​ൻ തകരാറിനെത്തുടർന്ന് ഉൾക്കടലിൽ അകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈൻ എൻഫോഴ്‌​സ്‌​മെന്റ് വിഭാഗം രക്ഷപ്പെടുത്തി.

ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് 'മേരിമാത' ബോട്ടിലെ തൊഴിലാളികൾ നീണ്ടകര മറൈൻ എൻഫോഴ്‌സ്‌മെന്റ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. ഈസമയം ബോട്ട് 20 നോട്ടിക്കൽ മൈൽ അകലെ ആയി​രുന്നതി​നാൽ കോസ്റ്റ് ഗാർഡിനെ അറിയിച്ചു. എന്നാൽ കോസ്റ്റ് ഗാർഡിന്റെ ബോട്ട് തകരാറിലായിരുന്നു. അതോടെ മറൈൻ എൻഫോഴ്‌​സ്‌​മെന്റ് 20 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് ബോട്ട് കുടുങ്ങിയ ഭാഗത്തെത്തി തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 1.30 ഓടെ തൊഴിലാളികളെയും തകരാറിലായ ബോട്ടും സുരക്ഷിതമായി ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചു. സി.പി.ഒ ജയലാൽ, ലൈഫ് ഗാർഡുമാരായ റോയി, തോമസ്, ബോട്ട് സ്രാങ്ക് മെർലിൻ, ഡ്രൈവർ ദാസൻ എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL