കൊല്ലം: ശക്തികുളങ്ങരയിൽ സ്വകാര്യ പറമ്പിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചവർ പിടിയിൽ. ശക്തികുളങ്ങര കാവനാട് ഫാത്തിമാ ഐലൻഡ് ജിജോ ഭവനിൽ ജിജോ ജോൺ (36), മുക്കാട് സാനു ഭവനിൽ പ്രവീൺ (32), മുക്കാട് അരലപ്പൻ തുരുത്തിൽ ബിനു ഭവനിൽ ബിനു (41) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
സഹോദരന്റെ വസ്തുവിൽ ഇരുന്ന് പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞമാസം 28ന് ഉച്ചയ്ക്ക് 12.30ന് പ്രതികൾ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ വലതു കാലിനും ഇടതുകൈക്കും തലയ്ക്കും പരിക്കേറ്റു. ശക്തികുളങ്ങര എസ്.എച്ച്.ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ സജയൻ, ഡ്രൈവർ എ.എസ്.ഐ ഹാജാമോൻ, എസ്.സി.പി.ഒ നൗഫെൻ ജാൻ, അഖിൽ രാജ്, രാഹുൽ കൃഷ്ണൻ, ഡ്രൈവർ സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |