കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വയോജന ദിനം ആഘോഷിച്ചു. മുതിർന്ന അഞ്ചു പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എൽ. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലെ സായാഹ്നം വയോജന സമിതി പ്രസിഡന്റ് എം.അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എ.അബൂബക്കർ കുഞ്ഞ്, വാർഡ് മെമ്പർ എം. ഷംലാൽ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ഡി. തങ്കപ്പൻ, എം. ഷൈലജ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി മുഖത്തല ശ്രീരാജ്, ലൈബ്രേറിയൻ റീജാവിനോദ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ ഖരീം സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. ഷിജാർ ന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |