SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ഡോ. രാജേഷ് മഹേശ്വറിന് സ്പീഡ് മാൻ ഓഫ് ഇന്ത്യ

കൊല്ലം: ആവർത്തന പട്ടികയിലെ 118 മൂലകങ്ങളുടെ പേര് 35 സെക്കൻഡി​ൽ പറഞ്ഞ് ഡോ. രാജേഷ് മഹേശ്വറിന് മറ്റൊരു നേട്ടം. സ്പീഡ് മാൻ ഒഫ് ഇന്ത്യ പുരസ്കാരമാണ് ലഭി​ച്ചത്. മുമ്പ് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ക്രമമായി അടുക്കി 67 സെക്കൻഡി​ൽ പറഞ്ഞ് ലോക റെക്കാഡ് നേടി​യി​രുന്നു. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സി​ലും ഇടം പിടിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഓർമ്മ ശക്തിയിൽ ട്രെയിനിംഗ് കൊടുക്കുന്ന ഡോ. രാജേഷ് മഹേശ്വർ കൊല്ലം മങ്ങാട് തിരുവോണത്തിലാണ് താമസം. ഭാര്യ: അഡ്വ.എസ്.സജിത. സ്കൂൾ വിദ്യാർത്ഥികളായ നിരഞ്ജൻ എസ്.രാജ്, നിഖിൽ എസ്.രാജ് എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL