SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

പരാതി രഹിതമാക്കണം

കൊല്ലം: ഈ വർഷത്തെ മണ്‌ഡല, മകരവിളക്ക് മഹോത്സവം പരാതി രഹിതമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. കുത്തകലേലങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് ബോർഡിന് സാമ്പത്തികനഷ്ട‌ം ഇല്ലായെന്ന് ഉറപ്പുവരുത്തണം. സ്പെഷ്യൽ ഡ്യൂട്ടി നോക്കുന്ന ജീവനക്കാർക്ക് മെച്ചപ്പെട്ട താമസസൗകര്യവും ഭക്ഷണവും സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നൽകണം. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന നമ്പൂതിരി, ജനറൽ സെക്രട്ടറി ചവറ എസ്. ലാലു, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ, യൂണിയൻ രക്ഷാധികാരി എൻ. ഗോവിന്ദൻ നമ്പൂതിരി, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് അനിൽ തെക്കുംഭാഗം, ട്രഷറർ പ്രേംജിത്ത് ശർമ്മ, പുനലൂർ പ്രശാന്തൻപിള്ള, രജുകുമാർ കൊല്ലം, സജി വിഷ്‌ണത്തുകാവ്, അനിൽ ബാബു, എൻ. പരമേശ്വരൻ നമ്പൂതിരി, മനോജ് തറമേൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL