SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

തൊഴിൽ ദിനങ്ങൾ ഇടി​യുന്നു, വി.ബി.ജി റാംജി ഇഴയുന്നു

ജി​ല്ലയി​ൽ 14.35 ലക്ഷം തൊഴിൽ ദിനങ്ങളുടെ കുറവ്

കൊല്ലം: തൊഴിൽ ദിനങ്ങൾ കുത്തനെ ഇടിഞ്ഞതോടെ, പുതിയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി.ജി റാം ജി മുടന്തുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ (എം.എൻ.ആർ.ഇ.ജി) കഴിഞ്ഞ സാമ്പത്തികവർഷം സെപ്തംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 47.65 ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ നൽകിയിരുന്നു. എന്നാൽ വി.ബി.ജി റാംജി നിലവിൽ വന്ന ശേഷം സെപ്തംബർ വരെ 33.29 ലക്ഷം തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭിച്ചത്. മൊത്തം 14.35 ലക്ഷം തൊഴിൽ ദിനങ്ങളുടെ കുറവ്.

കൂലിയിനത്തിൽ ജില്ലയിൽ 57.57 കോടിയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിലൂടെ ജില്ലയിൽ എത്തേണ്ട കോടിക്കണക്കിന് രൂപയാവും നഷ്ടമാകുന്നത്. വി.ബി.ജി റാംജിയിലേക്ക് മാറുന്നതിന് മുൻപ് പഴയ തൊഴി​ലുറപ്പ് പദ്ധതി​യി​ൽ പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തീകരിക്കാൻ നിർദ്ദശമുണ്ടായിരുന്നു. അതിന് ഏറെ സമയമെടുത്തു. ആ പദ്ധതിയുടെ മാനദണ്ഡ പ്രകാരം തയ്യാറാക്കിയ ലേബർ ബഡ്ജറ്റ് പ്രകാരമാണ് ഇപ്പോഴും തൊഴിൽ നൽകുന്നത്. അതിൽ പലതും പുതിയ പദ്ധതിയുടെ പോർട്ടലിൽ ഉൾപ്പെടുത്താനായില്ല.

 പണി കടുക്കും


വി.ബി.ജി റാംജി പദ്ധതി ആസ്തിവികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതി​നാൽ കൂടുതൽ തൊഴിൽ ദിനങ്ങളും നിർമ്മാണ പ്രവൃത്തികളായിരിക്കും. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് അത്തരം തൊഴിലുകൾ കാര്യമായി ചെയ്യാനാകില്ല. അടുത്ത സാമ്പത്തിക വർഷത്തെ ലേബർ ബഡ്ജറ്റ് തയ്യാറാക്കാനുള്ള ഗ്രാമസഭകൾ ഇന്ന് ആരംഭിക്കും.

 പഞ്ചായത്തുകൾക്ക് ഗ്രേഡ്

വി.ബി.ജി റാംജിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനായി​ പഞ്ചായത്തുകൾക്ക് ഗ്രേഡ് നൽകും. മുൻവർഷത്തെ പ്രകടനമാണ് ഒരു മാനദണ്ഡം. വാർഷിക പദ്ധതി നിർവഹണവും പരിഗണിക്കും. വാർഷിക പദ്ധതി നടത്തിപ്പിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്തുകൾക്ക് അവിടുത്തെ വികസനം കൂടുതൽ മെച്ചപ്പെടുത്താൻ വി.ബി.ജി റാംജി പദ്ധതിയിൽ നിന്നു കൂടുതൽ പണം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL