
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 9ന് തൊഴിൽ അഭിമുഖം നടത്തും. രാവിലെ 10.30ന് ആരംഭിക്കുന്ന അഭിമുഖത്തിൽ പ്ലസ്ടു മുതൽ ഉയർന്ന യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ മൂന്ന് ബയോഡാറ്റയും ആധാർ കാർഡുമായി രാവിലെ 10.30ന് മുമ്പ് ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 8304852968, 8281359930, 7012853504 എന്നീ നമ്പരുകളിൽ വിളിച്ചാൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |