
എഴുകോൺ: എഴുകോണിലെ ഹാർഡ് വെയർ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഏഴുലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം വാളത്തുംഗൽ ആക്കോലിൽ തൊടിയിൽ വീട്ടിൽ മനുവിനെയാണ് (25) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം കേസിൽ ഉൾപ്പെട്ട കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), എ.ബി ഭവനിൽ സുധീഷ് (22,പക്രു), കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് (25) എന്നിവരെ പിടികൂടിയിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |