
കൊല്ലം: ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ചീഫ് ഇലക്ഷൻ കൺവീനർ ഗ്യാനേഷ് കുമാറിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെങ്ങും നടന്നുവരുന്ന പ്രക്ഷോഭം ശക്തിപ്പെടുത്താൻ ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ് ജനകീയ മാർച്ചും പൊതുയോഗവും സംഘടിപ്പിക്കും. 12ന് വൈകിട്ട് 3ന് ആശ്രാമം ലിങ്ക് റോഡിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിക്കും. ജില്ലാ ചെയർമാൻ കെ.സി.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ജി.രാജേന്ദ്രപ്രസാദ്, എ.ഷാനവാസ്ഖാൻ, സുൽഫിക്കർ സലാം, കെ.എസ്.വേണുഗോപാൽ, സൂരജ് രവി, കെ.ബേബിസൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |