SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

മണിപ്പൂരുകാരന് ലോംഗ് ജംപിൽ സ്വർണം

കൊല്ലം: അണ്ടർ 14 ബോയ്സിന്റെ ലോംഗ് ജംപിൽ അപൂർവ വിജയം. മലയാളി വിദ്യാർത്ഥികളോട് മത്സരിച്ച് മണിപ്പൂർ സ്വദേശിയായ റെയർ ബോയ് മറിയോ ഛോത്തേ സ്വർണം നേടി. തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസഡിൻഷ്യൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂളിന് സ്വർണമെഡൽ ലഭിച്ച അണ്ടർ 14 ബോയ്സിന്റെ 4 X 100 മീറ്റർ റിലേ ടീമിലും റെയർ ബോയി അംഗമായിരുന്നു. സ്കൂളിലെ ഫുട്ബാൾ ടീമിലും അംഗമാണ്. രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലനം നടത്തും. പഞ്ചാബിൽ 15 മുതൽ നടക്കന്ന സിബി.എസ്.ഇ നാഷണൽ മീറ്റിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ക്ലസ്റ്ററിനെ പ്രതിനിധീകരിച്ച് 4 X 100 മീറ്റർ റിലേയിൽ പങ്കെടുന്നുണ്ട്. ബിലീവേഴ്സ് ചർച്ചിലെ അംഗങ്ങളാണ് റെയർ ബോയ് മറിയോ ഛോത്തേയുടെ മാതാപിതാക്കൾ. അങ്ങനെയാണ് മൂന്നുവർഷം മുമ്പ് റെയർ ബോയ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്കൂളിലെത്തിയത്.

ഇംഗ്ലീഷിലാണ് അദ്ധ്യാപകരോടും സഹപാഠികളോടും സംസാരിക്കുന്നത്. പഠനത്തിലും സമർത്ഥനാണ്. സ്കൂളിലെ കായിക അദ്ധ്യാപകരായ ജിബിനും റോസ്മിയും ജെന്നിഫറുമാണ് പരിശീലകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL