കൊല്ലം: സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇന്ന് കൊടിയിറങ്ങും. പാലക്കാടും മലപ്പുറം തമ്മിൽ കിരീടനത്തിനായി ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ഓരോ ഇനത്തിലും വാശിയേറിയ മത്സരമാണ് സൃഷ്ടിക്കുന്നത്.
കിരീടം പാലക്കാടിന് അല്ലെങ്കിൽ മലപ്പുറത്തിനാണെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മലപ്പുറത്തിന്റെയും പാലക്കാടിന്റെയും താരങ്ങൾ ഇന്ന് നടക്കുന്ന ഭൂരിഭാഗം ഫൈനലുകളിലും കളത്തിലിറങ്ങുന്നുണ്ട്. അദ്യദിനത്തിൽ പിന്നിലായിരുന്ന കൊല്ലം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നില മെച്ചപ്പെടുത്തിയത് ആശ്വാസമാണ്.
അഞ്ച് മീറ്റ് റെക്കാഡുകൾ
1. 4 X 100 മീറ്റർ റിലേ
പാലക്കാട്- അണ്ടർ 16 ഗേൾസ്
51.42 സെക്കൻഡ്
2. 4 X 100 മീറ്റർ റിലേ
തിരുവനന്തപുരം
അണ്ടർ 16 ബോയ്സ്- 43.59 സെക്കൻഡ്
3. 10 മീറ്റർ ഓട്ടം
ജി.നിവേദ് കൃഷ്ണ
പത്തനംതിട്ട
അണ്ടർ 18 പുരുഷൻ- 10.72 സെക്കൻഡ്
4. 500 മീറ്റർ റേസ് വാക്കിംഗ്
എറുണാകുളം- അണ്ടർ 18 പുരുഷൻ
21 മിനിറ്റ്, 55. 94 സെക്കൻഡ്
5. 4 X 100 മീറ്റർ റിലേ
തൃശൂർ, അണ്ടർ 18 പുരുഷൻ
42.93 സെക്കൻഡ്
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ
പാലക്കാട്- 307
മലപ്പുറം- 305
തിരുവനന്തപുരം- 246
തൃശൂർ- 203.5
കോട്ടയം- 172.5
നാളെ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് കൊടിയേറ്റം
ജില്ലാ സ്കൂൾ കായികമേള 7 മുതൽ 9 വരെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 9ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി അദ്ധ്യക്ഷനാകും. 9ന് നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |