കൊല്ലം: ഡിസ്കസ് ത്രോയിൽ കഴിഞ്ഞ ദിവസം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കെ.ആർ.രാജിഷയ്ക്ക് അണ്ടർ 14 ഗേൾസ് വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം. വയനാട് എടത്തന ജി.ടി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. വയനാട് എടത്തന തൈക്കാറ്റിൽ വീട്ടിൽ കർഷകനായ രാമചന്ദ്രന്റെയും ലക്ഷ്മിയുടെയും മകളാണ്. സ്കൂൾ ഗ്രൗണ്ടിൽ അവധി ദിവസങ്ങളിൽ മാത്രമായിരുന്നു പരിശീലനം. മാനന്തവാടി ഉപജില്ലാ സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇനി ജില്ലാ കായിക മേളയിൽ തിളങ്ങാനുള്ള ഒരുക്കമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |