
പത്തനാപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മലയോര ഹർത്താൽ സംഘടിപ്പിക്കുമെന്ന് സമരസമിതി കൺവീനർ അഡ്വ. ബിജു.കെ.മാത്യു അറിയിച്ചു. എം.എൻ സ്മാരക മന്ദിരത്തിൽ നടന്ന കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. ലെനു ജമാൽ അദ്ധ്യക്ഷയായി.9, 10, 11 തീയതികളിൽ വില്ലേജ് കൺവെൻഷനും 24, 25 തീയതികളിൽ പന്തംകൊളുത്തി പ്രകടനവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |