കൊല്ലം: കുമാരനാശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിത, കഥ സാഹിത്യ സംഗമം നടത്തുന്നു.
10ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ തോന്നയ്ക്കൽ കുമാരനാശാൻ സാംസ്കാരിക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 15 കഥകളും കവിതകളും എഴുത്തുകാർ നേരിട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി ഉദ്ഘാടനം ചെയ്യും. കൊല്ലം കുമാരനാശാൻ ഫൗണ്ടേഷൻ ചെയർമാൻ
അജിത്ത് നീലികുളം അദ്ധ്യക്ഷനാകും. ഡോ. കെ.വി.സനിൽകുമാർ, ഡോ. എം.എസ്.നൗഫൽ, ഡോ.പി.പത്മകുമാർ ക്ലാപ്പന, വി.യെശ്പാൽ, അഡ്വ.സുരേഷ് ബ്രഹ്മദാസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |