
കൊല്ലം: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരോദ്ഘാടനവും സ്ഥാപക നേതാവ് ബഹുജൻ നായക് മാന്യവർ സാഹേബ് കാൻഷിറാം അനുസ്മരണവും നാളെ നടക്കും. വൈകിട്ട് 3ന് കൊട്ടാരക്കര പാലസ് ലാൻഡ് ഗ്രൗണ്ടിൽ ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ജോയി.ആർ.തോമസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സോണൽ കോ-ഓർഡിനേറ്റർ വയലാർ ജയകുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി സുനിൽ.കെ.പാറയിൽ, ജില്ലാ പ്രസിഡന്റ് വിപിൻ ലാൽ വിദ്യാധരൻ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിപിൻലാൽ വിദ്യാധരൻ, സുനിൽ.കെ.പാറയിൽ, മൈലോട് സുധൻ, രാജു കോട്ടുക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |