SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

ബേക്ക് എക്സ്പോ

bake

കൊട്ടാരക്കര: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ 'ബേക്ക് എക്സ്പോ-2026'യിൽ കൊട്ടാരക്കര മേഖലയിൽ നിന്ന് 150 ബേക്കറികളെ പ്രതിനിധീകരിച്ച് ഉടമകളും ജീവനക്കാരും പങ്കെടുക്കും. 9 മുതൽ 11 വരെ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് എക്പോ. 700ൽപരം പ്രദർശന സ്റ്റാളുകളിലായി ബേക്കറി മെഷിനറികൾ, ഫുഡ് പ്രോസസിംഗ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിംഗ്, റഫ്രിജറേഷൻ, കിച്ചൻ എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷൻ, ഫുഡ് സേഫ്ടി എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ രക്ഷാധികാരി ജോയ് കണിയാംപറമ്പിൽ, സിബി പാപ്പച്ചൻ, പി.ജയകുമാർ, തോമസ് കോശിദേവാദിഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL