SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

തൂഫാൻ ആഞ്ഞടിച്ചിട്ടും വിഷക്കള്ളിന് വീര്യം

തഴവ: ലഹരി വിൽപ്പനയെ കടപുഴക്കി ഓപ്പറേഷൻ തുഫാൻ സംസ്ഥാനത്ത് ആഞ്ഞുവീശുമ്പോഴും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷക്കള്ള് വിൽപ്പന പൊടിപൊടിക്കുന്നു. തെങ്ങ്, പന എന്നിവയിൽ നിന്ന് പരമ്പരാഗതമായി ചെത്തിയെടുക്കുന്ന കള്ളിന്റെ നിറവും ഗന്ധവുമുള്ള വിഷക്കള്ള് പ്രതിദിനം ലക്ഷക്കണക്കിന് പേരാണ് വാങ്ങി കുടിക്കുന്നത്.

വില വളരെ തുച്ഛമാണ്. 90 രൂപയ്ക്ക് 350 എം.എൽ ലഭിക്കും. ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായ ക്ലോറൽ ഹൈഡ്രേറ്റ് ചെർത്താണ് വ്യാജ കള്ളിന് വീര്യം പകരുന്നത്. കള്ളിൽ സ്പിരിറ്റ് ചേർക്കുന്നത് സംസ്ഥാനത്തെ അബ്കാരി നിയമം കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും വീര്യം കൂടിയ ഗുണനിലവാരമില്ലാത്ത സ്പിരിറ്റ് ഉപയോഗിച്ചാണ് നിർമ്മാണം.

സാക്കറിൻ പേസ്റ്റ് ഉപയോഗിച്ചാണ് മധുരം നൽകുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് നിറം പകരുന്നത്. ഉത്കണ്ഠ, മാനസിക സമ്മർദ്ദം, അപസ്മാരം എന്നിവയ്ക്ക് നൽകുന്ന ഡയസെപാം മരുന്നും വ്യാജ കള്ളിൽ ചേർക്കുന്നതായി ആരോപണമുണ്ട്. കുറഞ്ഞ ചെലവിൽ ഫിറ്റാകാൻ കഴിയും എന്നുള്ളതുകൊണ്ട് യുവാക്കളും തൊഴിലാളികളുമാണ് വ്യാജ കള്ളിന്റെ പ്രധാന ഉപഭോക്താക്കൾ.

രഹസ്യ കേന്ദ്രങ്ങൾക്ക് പുറമേ ബാറുകളുടെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെയും കള്ള് ഷാപ്പുകളുടെയും പരിസരം കേന്ദ്രീകരിച്ചും വിൽപ്പനയുണ്ട്. മദ്യശാലകളുടെ പരിസരത്ത് നിന്ന് വ്യാജ കള്ള് ഒരു തവണ വാങ്ങി ഉപയോഗിക്കുന്നവർ പിന്നീട് സ്ഥിരം ഉപഭോക്താക്കളായി മാറും. നഗര, ഗ്രാമ വത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും വിഷക്കള്ള് സുലഭമാണ്.

പരിശോധന രാസലഹരിക്ക് പിന്നാലെ

 വ്യാജ കള്ള് പരിശോധിക്കുന്നില്ല

 പൊലീസും എക്സൈസും രാസലഹരിക്ക് പിന്നാലെ

 വ്യാജന്മാർ അവസരമാക്കുന്നു

 ക്ലോറൽ ഹൈഡ്രേറ്റ് മസ്തിഷ്ക പ്രവർത്തനത്തെ മന്ദഗതിയിലാക്കും

 സ്ഥിരമായ അടിമത്തം സൃഷ്ടിക്കും

 ദൂഷ്യവശം വ്യാജ കള്ള് നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തുന്നു

 ദഹന പ്രശ്നം, ഹൃദയമിടിപ്പ് കുറയൽ, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും

ക്ലോറൽ ഹൈഡ്രേറ്റ് സ്ഥിരമായി ഉള്ളിൽ ചെന്നാൽ നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കും.

ആരോഗ്യ വിദഗ്ദ്ധർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL