SignIn
Kerala Kaumudi Online
Thursday, 08 October 2026 4.24 AM IST

റവന്യൂ ജില്ലാ സ്കൂൾ കായികമേള: ട്രാക്കിൽ തീപ്പൊരിയായി കൗമാരം

കൊല്ലം: ജില്ലാ റവന്യൂ സ്കൂൾ കായികമേളയ്ക്ക് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ട്രാക്ക് ഉണർന്നപ്പോൾ കുട്ടിത്താരങ്ങളുടെ തീപ്പൊരി പോരാട്ടം. ആദ്യദിനത്തിൽ 85 പോയിന്റുമായി അഞ്ചൽ ഉപജില്ല വ്യക്തമായ ആധിപത്യം പുലർത്തി. 9 സ്വർണവും 11 വെള്ളിയും 7 വെങ്കലവുമടക്കം നേടിയാണ് അഞ്ചൽ മേധാവിത്തം ഉറപ്പിച്ചത്.

62 പോയിന്റോടെ ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത്. 8 സ്വർണവും 6 വെള്ളിയും 4 വെങ്കലവുമാണ് നേടിയത്. 5 സ്വർണവും 1 വെള്ളിയും 5 വെങ്കലവുമടക്കം 38 പോയിന്റുമായി പുനലൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.

വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് 6 സ്വർണവും 6 വെള്ളിയും 4 വെങ്കലവുമടക്കം 52 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ, 3 സ്വർണവും 3 വെള്ളിയും 2 വെങ്കലവുമായി 26 പോയിന്റോടെ പൂതക്കുളം ഗവ. എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 2 സ്വർണവും 2 വെള്ളിയും 1 വെങ്കലവുമടക്കം 17 പോയിന്റുമായി അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്. രണ്ട് സർക്കാർ സ്കൂളുകളിൽ നിന്ന് മാത്രമായി ആദ്യദിനത്തിൽ പിറന്നത് 8 സ്വർണമെഡലുകളാണ്. ആദ്യദിനം 36 ഫൈനലുകൾ പൂർത്തിയായി.

ഉദ്ഘാടനം നിർവഹിച്ച് മേയർ

23-ാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ഉദ്ഘാടനം മേയർ എ.കെ.ഹഫീസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുരുവിള ജോസഫ് ചടങ്ങിൽ പങ്കെടുത്തു.

റിസപ്ഷൻ കമ്മിറ്റി കൺവീനർ ജയകൃഷ്ണൻ, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ സ്മിത മാത്യു, സ്പോർട്സ് ആൻഡ് ഗെയിംസ് ജില്ലാ സെക്രട്ടറി എസ്.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL