കൊല്ലം: സ്വപ്നങ്ങൾക്ക് ഭാഷയുടെയും ദൂരത്തിന്റെയും അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചൽ പ്രദേശിൽ നിന്നെത്തിയ ഒൻപതാം ക്ലാസുകാരൻ കോം തോക്ക് സെൻലിയാകി.
അരുണാചൽ പ്രദേശിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള 'ലാസു' എന്ന കൊച്ചുഗ്രാമത്തിൽനിന്ന് കേരളക്കരയിലേക്ക് വണ്ടി കയറുമ്പോൾ, മനസിൽ വലിയൊരു സ്വപ്നമുണ്ടായിരുന്നു, നല്ല വിദ്യാഭ്യാസം. എന്നാൽ ആ കുട്ടിപ്രതിഭയെ തേടിയെത്തിയത് കേരളത്തിന്റെ കായികമണ്ണിലെ സുവർണ നേട്ടമാണ്.
പാരിപ്പിള്ളി അമൃത സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന്റെ താരമായ കോം തോക്ക്, സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ 26.47 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പായിച്ചാണ് സ്വർണം കൈപ്പിടിയിലാക്കിയത്. മകന് മികച്ച വിദ്യാഭ്യാസം നൽകണമെന്ന അച്ഛൻ സിതോക്കിന്റെയും അമ്മ യംനയുടെയും ആഗ്രഹമാണ് കോം തോക്കിനെ കൊല്ലത്ത് എത്തിച്ചത്. യു.കെജി വിദ്യാർത്ഥിനിയായ മേരി സെൻലിയാക് സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |